ഭരണ നിർവ്വഹണം

കേരള സംസ്ഥാന ഔഷധ ഗുണ നിയന്ത്രണ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വിഭാഗം, ഗുണനിലവാര പരിശോധനാ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്.  സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും ഔഷധങ്ങളുടെയും ഉൽപ്പാദനം, വിതരണം, വിപണനം സംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കുകയെന്ന ഉത്തരവാദിത്വം നിർവ്വഹിക്കുന്നത് വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ്.  ഭരണ സൗകര്യാർത്ഥം ഈ വിഭാഗത്തെ ജില്ലാ/മേഖലാ ഓഫീസുകളായും ആയൂർവേദ സിദ്ധ യുനാനി വിഭാഗമായും വിന്യസിച്ചിട്ടുണ്ട്.

ഔഷധങ്ങളുടെയും സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും സാമ്പിളുകൾ പരിശോധിച്ച് അപഗ്രഥനം നടത്തുന്ന ജോലി നിർവ്വഹിക്കുന്നത് വകുപ്പിന്റെ പരിശോധനാ വിഭാഗമാണ്.  തിരുവനന്തപുരത്തെ ഡ്രഗ്‌സ് ടെസ്റ്റിങ് ലാബോറട്ടറിയിലും കാക്കനാട്ടെ റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംങ് ലാബോറട്ടറിയിലുമായി വകുപ്പിന്റെ പരിശോധനാ വിഭാഗം പ്രവർത്തിക്കുന്നു.