Visitors

mod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_countermod_vvisit_counter


ഡ്രഗ്‌സ് കണ്‍ട്രോൾ വകുപ്പ് - അവലോകനം


1961 - ൽ രൂപീകൃതമായ കേരള സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോൾ വകുപ്പിന്റെ സുപ്രധാന ലക്ഷ്യം ഔഷധങ്ങളുടെയും സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും ഉൽപ്പാദന വിതരണ വിപണന പ്രക്രിയകള്‍ നിയന്ത്രിച്ച് അവയുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നതാണ്.

ഒരു മരുന്നിന്റെ ഗുണനിലവാരത്തെ സംബന്ധിച്ചും മരുന്നിന്റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകങ്ങളെ സംബന്ധിച്ചുമുള്ള പൊതുജനങ്ങളുടെ അറിവ് പരിമിതമാണ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കാവശ്യമായ മരുന്നുകളുടെയും സൗന്ദര്യ വർദ്ധക വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കി നിയന്ത്രിത വിലയിൽ അവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് വകുപ്പിന്റെ സുപ്രധാന ലക്ഷ്യം.

940 - ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട്, 1945-ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് റൂൾസ്; 1995 - ലെയും 2013 - ലെയും ഡ്രഗ്‌സ് പ്രൈസ് കണ്‍ട്രോൾ ഉത്തരവ്; ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിൾ അഡ്വർടൈസ്‌മെന്റ്) ആക്ട് 1954, റൂൾസ് 1955; 1996-ലെ പോയിസണ്‍ റൂൾസ്; നാർക്കോട്ടിക്ക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസസ് റൂൾസ് എന്നീ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതിലൂടെയാണ് വകുപ്പിന്റെ പ്രവർത്തനം ലക്ഷ്യപ്രാപ്തിയിലെത്തുന്നത്.

മേൽ സൂചിപ്പിച്ച നിയമങ്ങൾ/ചട്ടങ്ങള്‍ എന്നിവയുടെ ലംഘനം, മരുന്നുകൾ - സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഗുണനിലവാരം, വില എന്നിവ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ വകുപ്പിന്റെ ജില്ലാ/മേഖലാ കാര്യാലയങ്ങളിലോ ആസ്ഥാന കാര്യാലയത്തിലോ നൽകി പരിഹാര മാർഗ്ഗങ്ങൾ തേടാവുന്നതാണ്.