പൗരാവകാശ രേഖ

 

ഡ്രഗ്സ് കണ്ട്രോള് വകുപ്പ്

 ഞങ്ങളുടെ ദൗത്യം

 

 1. നിയന്ത്രിത വിലയില്‍ ഗുണനിലവാരമുള്ള മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും, ലഭ്യമാക്കുക
 2. ഔഷധങ്ങളുടെയും, മെഡിക്കല്‍ ഉപകരണങ്ങളുടെയും, സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും, ഉല്‍പ്പാദന/വിതരണ/വിപണന പ്രക്രിയകള്‍ നിയന്ത്രിക്കുക.
 3. ഔഷധങ്ങളുടെയും, മെഡിക്കല്‍ ഉപകരണങ്ങളുടെയും, സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും         ഗുണനിലവാരം ഉറപ്പു വരുത്തുക.

 

ഞങ്ങളുടെ കടമ

 

 1. ഞങ്ങളുടെ ദൗത്യങ്ങളുടെ ലക്ഷ്യ പ്രാപ്തിക്കുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
 2. വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്തുമെന്നും ഞങ്ങള്‍ വാഗ്ദാനം        ചെയ്യുന്നു.
 3. ഔഷധ ഗുണനിലവാര നിയന്ത്രണ വകുപ്പിനെ സംബന്ധിച്ച സ്ഥിതി വിവരകണക്കുകള്‍    തയ്യാറാക്കി പ്രസിദ്ധീകരിക്കും.
 4. പൊതുജനങ്ങളോട് പെരുമാറുമ്പോള്‍ മാന്യതയും, മര്യാദയും പുലര്‍ത്തും.
 5. ഈ ഓഫീസിലേയോ, അനുബന്ധ ഓഫീസുകളിലേയോ ജീവനക്കാരെ സംബന്ധിച്ചും ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ചും പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും ഒരു മാസത്തിനുള്ളില്‍ തീര്‍പ്പു കല്‍പ്പിക്കും.       സാധ്യമാകാത്ത പക്ഷം നിവേദകനെ കാര്യ കാരണ സഹിതം ബോധ്യപ്പെടുത്തും.
 6. വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പടെയുള്ള പരിശോധനകള്‍  നടത്തുകയും ആയതിന്‍മേല്‍ നടപടികള്‍ സ്വീകരിച്ച് സേവന നിലവാരം   ഉയര്‍ത്തുകയും ചെയ്യും.
 7. ജില്ലാതല ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കുന്നതായിരിക്കും.
 8. പൊതുജനങ്ങളുടെ പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി പരാതി പരിഹാര സെല്‍         കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

 

ഞങ്ങളുടെ മേല്വിലാസം :-                         ഡ്രഗ്സ് കണ്ട്രോളര്

                                                ഡ്രഗ്സ് കണ്ട്രോളറുടെ കാര്യാലയം,

                                                റെഡ് ക്രോസ് റോഡ്,

                                                വഞ്ചിയൂര് പി.., തിരുവനന്തപുരം695 035

                                                ഫോൺ : 0471 – 2471896

                                                ഇമെയിൽ : dc.drugs@kerala.gov.in

വെബ് സൈറ്റ് : www.dc.kerala.gov.in

 

 

ഡ്രഗ്സ് കണ്ട്രോളര്