വീക്ഷണം

 

• എല്ലാവർക്കും ഗുണമേന്മയുള്ളതും സുരക്ഷിതവും ഫലപ്രദവുമായ ഔഷധങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കുക.
• ഔഷധങ്ങളുടെ ശരിയായതും യുക്തിസഹവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• ഗുണമേന്മയുള്ള ഔഷധങ്ങൾ യഥാർത്ഥ വിലയിൽ എല്ലാവർക്കും ലഭ്യമാണെന്ന് ഉറപ്പാക്കുക.
• പൊതുജനാരോഗ്യം സംരക്ഷിക്കുന്ന വിശ്വസ്തവും കാര്യക്ഷമവുമായ നിയന്ത്രണ സംവിധാനമായി മാറുക.

 

 

ദൗത്യം

 

• ശാസ്ത്രീയവും സുതാര്യവും ഫലപ്രദവുമായ നിയന്ത്രണത്തിലൂടെ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ ഔഷധങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുക.
• ഔഷധങ്ങളുടെ ദുരുപയോഗം തടയുക
• ഗുണനിലവാരമില്ലാത്ത ഔഷധങ്ങൾ ,സൗന്ദര്യവർദ്ധക വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ അനധികൃത വ്യാപാരം തടയുക.
• ആവശ്യമായ സാഹചര്യങ്ങളിൽ സമയബന്ധിതമായ നിയമനടപടികളും നിയന്ത്രണ നടപടികളും സ്വീകരിക്കുക.
• പൊതുബോധവൽക്കരണത്തിലൂടെ ഔഷധങ്ങളുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
• പൊതുജനങ്ങളോടൊപ്പം ചേർന്ന് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുക.