പരാതിപരിഹാരം – നിങ്ങളുടെ പരാതികൾ ഞങ്ങൾക്ക് പ്രധാനമാണ്
നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ ഉത്തരവാദിത്തം

 

മരുന്നുകളെക്കുറിച്ചോ ഔഷധ സ്ഥാപനങ്ങളെയും കുറിച്ചോ എന്തെങ്കിലും പരാതി ഉണ്ടോ? നിങ്ങളെ സഹായിക്കാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് തയ്യാറാണ്. ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പരാതിപരിഹാര സംവിധാനം വഴി പൊതുജനങ്ങൾക്കും ലൈസൻസ് ഉടമകൾക്കും മറ്റ് ബന്ധപ്പെട്ടവർക്കും മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ലഭ്യത, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ എളുപ്പത്തിൽ അറിയിക്കാം.

 

 

താഴെപ്പറയുന്ന കാര്യങ്ങളിൽ പരാതി നൽകാം:

 

നിയമവിരുദ്ധമായോ അനുമതിയില്ലാതെയോ മരുന്നുകൾ വിൽക്കുന്നത്

 

കാലാവധി കഴിഞ്ഞ മരുന്നുകൾ വിൽക്കുന്നത്/ ഡോക്ടറുടെ സാധുവായ കുറിപ്പില്ലാതെ മരുന്നുകൾ വിൽക്കുന്നത് /അമിത വില ഈടാക്കുന്നത് അല്ലെങ്കിൽ

 

മരുന്നുകളുടെ വില സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നത് /നിലവാരമില്ലാത്ത, വ്യാജമായ അല്ലെങ്കിൽ മായം ചേർത്ത മരുന്നുകളെക്കുറിച്ചുള്ള സംശയം
മരുന്നുകളുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപകരമായ പരസ്യം

 

ആന്റിബയോട്ടിക്കുകളുടെയും മറ്റ് നിയന്ത്രിത മരുന്നുകളുടെയും ദുരുപയോഗം അല്ലെങ്കിൽ നിയമവിരുദ്ധ വിൽപ്പന

 

മെഡിക്കൽ ഷോപ്പുകൾ അല്ലെങ്കിൽ മറ്റ് ലൈസൻസുള്ള സ്ഥാപനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ

നിങ്ങളുടെ പരാതി, നിയമലംഘനങ്ങൾ കണ്ടെത്താനും ഉപഭോക്താക്കളെ സംരക്ഷിക്കാനും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും സഹായിക്കും.

 

പരാതി സംബന്ധിച്ച് ഞങ്ങളെ ബന്ധപ്പെടാൻ ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പറിൽ വിളിക്കാം.

ടോൾ ഫ്രീ നമ്പർ: 1800 425 3182